Your Image Description Your Image Description

സൗദിയിൽ വി​ദേ​ശ നി​ക്ഷേ​പ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന. ഈ ​വ​ർ​ഷം ആ​ദ്യ മൂ​ന്നു​മാ​സ​ത്തി​ൽ നി​ക്ഷേ​പം മൂ​ന്ന്​ ല​ക്ഷം കോ​ടി സൗ​ദി റി​യാ​ൽ ക​വി​ഞ്ഞ​താ​യി സൗ​ദി സെ​ൻ​ട്ര​ൽ ബാ​ങ്ക് (സാ​മ) റി​പ്പോ​ർ​ട്ട്. ഈ ​കാ​ല​യ​ള​വി​ൽ വി​ദേ​ശ നി​ക്ഷേ​പം ആ​ദ്യ​മാ​യി 3,048.5 ശ​ത​കോ​ടി സൗ​ദി റി​യാ​ൽ ആ​യി വ​ർ​ധി​ച്ചു.

2024 ലെ ​ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് 16 ശ​ത​മാ​ന​മാ​ണ്​ വ​ർ​ധ​ന. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് നേ​രി​ട്ടു​ള്ള 33 ശ​ത​മാ​നം നി​ക്ഷേ​പ​ത്തി​ലൂ​ടെ 995.5 ശ​ത​കോ​ടി റി​യാ​ൽ എ​ത്തി. ഇ​ക്വി​റ്റി, ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ഫ​ണ്ട് ഷെ​യ​റു​ക​ൾ എ​ന്നീ ഇ​ന​ത്തി​ൽ 1,244.6 ശ​ത​കോ​ടി റി​യാ​ൽ മൂ​ല്യ​മു​ള്ള ‘ഡെ​റ്റ് സെ​ക്യൂ​രി​റ്റി’​യും ഉ​ൾ​പ്പെ​ടു​ന്നു. 808.4 ശ​ത​കോ​ടി റി​യാ​ലോ​ളം പോ​ർ​ട്ട്‌​ഫോ​ളി​യോ നി​ക്ഷേ​പ​വും ല​ഭി​ച്ച​താ​യി റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

 

Related Posts