Your Image Description Your Image Description

ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ സൗദി കിഴക്കൻ പ്രവിശ്യയിയിൽ വാഹനാപകടങ്ങൾ 76 ശതമാനം കുറച്ചതായി റിപ്പോർട്ട്​. അപകടം മൂലമുള്ള മരണങ്ങൾ 72 ശതമാനം കുറഞ്ഞതായും ഗതാഗത സുരക്ഷാസമിതി വ്യക്തമാക്കി. ഗുരുതരപരി​ക്കേൽക്കുന്നവരുടെ എണ്ണത്തിലും കുറവ്​ വന്നിട്ടുണ്ട്​. ഇതിലൂടെ 26 ലക്ഷം ഡോളറി​െൻറ ചെലവാണ്​ കുറഞ്ഞത്​.

കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സഉൗദ് ബിൻ നാഇഫി​െൻറ അധ്യക്ഷതയിൽ തിങ്കളാഴ്ച ഗവർണറേറ്റിൽ ചേർന്ന യോഗമാണ്​ വിലയിരുത്തൽ നടത്തിയത്​. ഗതാഗത സുരക്ഷാസമിതി സെക്രട്ടറി ജനറൽ അബ്​ദുല്ല അൽരാജ്ഹിയും ഏജൻസികളും യോഗത്തിൽ പ​ങ്കെടുത്തു. പ്രവിശ്യയി​ലെ ജീവിത നിലവാരം മെച്ചപ്പെടുന്നതിനും റോഡ് സുരക്ഷാസംവിധാനങ്ങൾ മെച്ചപ്പെട്ടതിനുമുള്ള തെളിവാണ് ഈ കണക്കുകളെന്ന് അമീർ സഊദ് ബിൻ നാഇഫ്​ പറഞ്ഞു.

Related Posts