Your Image Description Your Image Description

തെക്കുപടിഞ്ഞാറൻ സൗദിയിലെ ജിസാൻ മേഖലയിലെ ഒരു ഗ്യാസ് സ്റ്റേഷനിൽ വെച്ച് തീപ്പൊള്ളലേറ്റു ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു. കൊല്ലം കൊട്ടാരക്കര പുത്തൂർ മൈലോംകുളം സ്വദേശി മൊട്ടക്കുന്നിൽ ബിജിൻ ലാൽ (29) ആണ് മരിച്ചത്. വെള്ളിയാഴ്ച ജിസാൻ സബിയയിൽ സാസ്‌കോ ഗ്യാസ് സ്‌റ്റേഷനിലുണ്ടായ തീപിടിത്തത്തിലാണ് മാരകമായി പൊള്ളലേറ്റത്.

അബു അരീഷ് കിങ് ഫഹദ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ മരിച്ചു. രണ്ടു വർഷമായി ജിസാനിൽ ജോലി ചെയ്യുന്ന യുവാവ് അവിവാഹിതനാണ്. പിതാവ്: ബൈജു, മാതാവ്: ഉഷാകുമാരി, ഏക സഹോദരി: ബിന്ദുജ മോൾ. കമ്പനിയുടമ റിയാദിൽ നിന്നെത്തിയതിന് ശേഷം കുടുംബത്തിെൻറ ആവശ്യപ്രകാരം മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Related Posts