Your Image Description Your Image Description

സൗദിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെ സ്കൂള്‍ തലം മുതലുള്ള പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. ഈ അധ്യാന വര്‍ഷം മുതല്‍ പദ്ധതി നടപ്പിലാക്കും. വിദ്യാര്‍ഥികള്‍ക്കിടയില്‍ മൂല്യങ്ങൾ വളർത്തുകയും, ഒപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മേഖലയിൽ രാജ്യത്തിന്‍റെ ആഗോള മത്സരക്ഷമതയും നേതൃത്വവും വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

വിദ്യാഭ്യാസ മന്ത്രാലയം, നാഷണല്‍ കരിക്കുലം സെന്‍റര്‍, കമ്മ്യൂണിക്കേഷന്‍ ആന്‍റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം, സൗദി ഡാറ്റ ആന്‍റ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി. മനുഷ്യ വിഭവശേഷി വികസന പരിപാടിയുടെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന് കൂടിയാണിത്. ഡിജിറ്റൽ യുഗവുമായി ഇടപഴകാൻ പുതുതലമുറയെ പ്രാപ്തരാക്കുന്നതിനും, ഗുണപരമായ കഴിവുകൾ നേടുന്നതിന് പൊതുവിദ്യാഭ്യാസം, സർവകലാശാല വിദ്യാഭ്യാസം, സാങ്കേതിക, തൊഴിൽ പരിശീലനം എന്നിവയിലും, വിദ്യാഭ്യാസത്തിന്റെ പ്രാരംഭ ഘട്ടങ്ങൾ മുതൽ ആജീവനാന്ത പരിശീലനവും പഠനവും വരെയുള്ള നൂതന പഠന പരിഹാരങ്ങളും പദ്ധതി വഴി നടപ്പിലാക്കും.

Related Posts