Your Image Description Your Image Description

സ്വന്തം വെബ് ബ്രൗസർ പുറത്തിറക്കാനൊരുങ്ങി ഓപ്പൺ എഐ.ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ ബ്രൗസർ ലഭ്യമായേക്കുമെന്നാണ് സൂചനകൾ. ഗൂഗിളിൻ്റെ ക്രോം ബ്രൗസറിന് ഒരു പുതിയ വെല്ലുവിളിയുയർത്താൻ ലക്ഷ്യമിട്ടാണ് ഓപ്പൺ എഐയുടെ ഈ നിർണായക നീക്കം.

ചാറ്റ് ജിപിടി ശൈലിയിലുള്ള ഒരു ചാറ്റ് ഇൻ്റർഫേസ് ആയിരിക്കും ഓപ്പൺ എഐ വെബ് ബ്രൗസറിൻ്റെ പ്രധാന ആകർഷണം. ഇത് വഴി നിരവധി ടാബുകൾ തുറക്കുന്നതിൻ്റെയും ഒരുപാട് തവണ ക്ലിക്ക് ചെയ്യേണ്ടതിൻ്റെയും ആവശ്യം ഇല്ലാതാകും. AIയുടെ ശക്തി ഉപയോഗിച്ച് വെബ് ബ്രൗസിംഗ് കൂടുതൽ എളുപ്പവും വേഗവുമാക്കുകയാണ് ഓപ്പൺ എഐയുടെ ലക്ഷ്യം.

Related Posts