Home » Blog » kerala Mex » സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി കിടപ്പാട സംരക്ഷണ സമിതി; റോഡിൽ കിടന്ന് പ്രതിഷേധം, നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി
sarfasi-680x450

തിരുവനന്തപുരം: സർഫാസി നിയമം ഭേദഗതി ചെയ്യുക, ഏക പാർപ്പിട ബിൽ കൊണ്ടുവരുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ കിടപ്പാട സംരക്ഷണ സമിതി നടത്തുന്ന സമരം നാൽപതാം ദിവസത്തിലേക്ക് കടന്നു. സർക്കാർ ഇടപെടൽ വൈകുന്നതിൽ പ്രതിഷേധിച്ച് സമരക്കാർ റോഡിൽ കിടന്ന് സഹനസമരം നടത്തി.

 

സർഫാസി നിയമത്തിന്റെ കുരുക്കിൽപ്പെട്ട് വീടും ഭൂമിയും ജപ്തി ചെയ്യപ്പെട്ട ദളിത്-ആദിവാസി വിഭാഗത്തിലുള്ളവരാണ് സമരരംഗത്തുള്ളത്. അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇവർ പ്രധാന പാതയിലിറങ്ങി പ്രതിഷേധിച്ചത്. അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് പോലീസ് എത്തി സമരസമിതി നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി. സമരത്തിനിടെ അവശരായവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

 

40 ദിവസമായി സമരം ചെയ്തിട്ടും സർക്കാർ ചർച്ചയ്ക്ക് പോലും തയ്യാറായിട്ടില്ലെന്ന് സമരക്കാർ കുറ്റപ്പെടുത്തി. മഴയത്ത് ഒരു ടാർപ്പായ പോലും കെട്ടാൻ അനുവദിക്കാതെ തങ്ങളെ അവഗണിച്ച മുഖ്യമന്ത്രി, ഡൽഹിയിൽ ജനാധിപത്യത്തിനും സമരസ്വാതന്ത്ര്യത്തിനും വേണ്ടി സമരപ്രഹസനം നടത്തുകയാണ് ചെയ്തതെന്നും ഇവർ ആരോപിച്ചു. സർഫാസി നിയമം കേന്ദ്ര നിയമമാണെങ്കിലും, കടം വീണ്ടെടുക്കാൻ ബാങ്കുകൾക്ക് അമിതാധികാരം നൽകുന്ന വ്യവസ്ഥകൾക്കെതിരെ സംസ്ഥാന സർക്കാരും സാമൂഹിക നീതി വകുപ്പും ഇടപെടണമെന്നാണ് സമിതിയുടെ ആവശ്യം. നിയമഭേദഗതി പരിഗണിക്കുന്നത് വരെ സമരം തുടരാനാണ് കിടപ്പാട സംരക്ഷണ സമിതിയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *