Home » Blog » Kerala » നവംബർ 26-ന് ട്രെയിൻ സമയക്രമത്തിലും റൂട്ടിലും മാറ്റം; കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ് ഭാഗികമായി റദ്ദാക്കി പാലക്കാട് നിന്ന് സർവീസ് നടത്തും
train-ai-680x450

സേലം ഡിവിഷനിലെ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കണ്ണൂർ-കോയമ്പത്തൂർ (16607), കോയമ്പത്തൂർ-കണ്ണൂർ (16608) എക്സ്പ്രസ് ട്രെയിനുകൾ നവംബർ 26-ന് ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഇതിനുപുറമെ ചില സ്പെഷ്യൽ ട്രെയിനുകൾ പൂർണമായും റദ്ദാക്കുകയും, എഗ്മോർ എക്സ്പ്രസിൽ അധിക കോച്ച് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

 

കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് (16607) പാലക്കാട് ജങ്ഷനും കോയമ്പത്തൂരിനും ഇടയിൽ സർവീസ് റദ്ദാക്കി. നവംബർ 26-ന് ഈ ട്രെയിൻ പാലക്കാട് ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ് (16608) കോയമ്പത്തൂരിനും പാലക്കാട് ജങ്ഷനും ഇടയിൽ സർവീസ് റദ്ദാക്കി. അന്നേദിവസം വൈകിട്ട് 3.10-ന് പാലക്കാട് ജങ്ഷനിൽ നിന്നാകും ട്രെയിൻ യാത്ര ആരംഭിക്കുക.

 

ചർലപ്പള്ളി-കൊല്ലം ജങ്ഷൻ സ്പെഷ്യൽ എക്സ്പ്രസ് (07195) നവംബർ 22-ന് പൂർണമായും സർവീസ് റദ്ദാക്കി. കൊല്ലം-ചർലപ്പള്ളി സ്പെഷ്യൽ എക്സ്പ്രസ് (07196) നവംബർ 24-ന് പൂർണമായും സർവീസ് റദ്ദാക്കി. ചെന്നൈ എഗ്മോർ – മംഗളൂരു സെൻട്രൽ – ചെന്നൈ എഗ്മോർ (16159/16160) ട്രെയിനുകളിൽ താൽക്കാലികമായി ഒരു സ്ലീപ്പർ ക്ലാസ് കോച്ച് അധികമായി അനുവദിച്ചു. ചെന്നൈ എഗ്മോർ-മംഗളൂരു എക്സ്പ്രസിൽ (16159) നവംബർ 20 മുതലും, മംഗളൂരു-ചെന്നൈ എഗ്മോർ എക്സ്പ്രസിൽ (16160) നവംബർ 22 മുതലുമാണ് അധിക സ്ലീപ്പർ കോച്ച് ഉണ്ടായിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *