Home » Blog » kerala Max » ഞാൻ കോൺഗ്രസിലേക്ക് തിരികെ പോകില്ല; കെ വി തോമസ്
14

കൊച്ചി: താൻ കോൺഗ്രസിലേക്ക് തിരികെ പോകില്ലെന്ന് കെ വി തോമസ്. പത്മജ വേണുഗോപാലിന് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടതോടെയാണ് കെ വി തോമസ് നിലപാട് വ്യക്തമാക്കിയത്. ലീഡറുടെ മകളായ പത്മജയുടേത് കോൺഗ്രസ് രക്തമാണ്. അധികാരം കണ്ടാണോ തിരികെ വരുന്നതെന്ന് പറയേണ്ടത് പത്മജയാണെന്നും മടങ്ങിവരവ് ശരിയോ തെറ്റോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും കെ വി തോമസ് പ്രതികരിച്ചു. തന്നെ പാർട്ടി ചവിട്ടി പുറത്താക്കിയതാണെന്നും തിരിച്ചുപോകില്ലെന്ന തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും കെ വി തോമസ് പറഞ്ഞു. പത്മജയുടെ വരവിൽ പാർട്ടിയിൽ അഭിപ്രായ വ്യത്യാസമുണ്ടാവുക സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബിജെപി വിട്ട പത്മജ വേണുഗോപാൽ കോൺഗ്രസ്സിലേക്കുള്ള തിരിച്ചുവരവിന് പാർട്ടി നേതൃത്വത്തിന് കത്ത് നൽകും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പത്മജയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തെങ്കിലും ഒരു വിഭാഗം മുതിർന്ന നേതാക്കൾ അതിന് അനുകൂലമല്ല.

Leave a Reply

Your email address will not be published. Required fields are marked *