Home » Blog » kerala Max » അ​നു​വാ​ദ​മി​ല്ലാ​തെ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​റി​ക്ക് മു​ന്നി​ൽ പോ​യി; കേ​ര​ള ഹൗ​സ്‌ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി
6

ന്യൂഡൽഹി: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ കാ​ണാ​ൻ അ​നു​മ​തി​യി​ല്ലാ​തെ മു​റി​ക്ക് മു​ന്നി​ൽ പോ​യ​തി​ൽ ഡൽഹിയിലെ കേ​ര​ള ഹൗ​സ്‌ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി. ചു​മ​ത​ല ഇ​ല്ലാ​ത്ത ജീ​വ​ന​ക്കാ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ റൂ​മി​ന​ടു​ത്തേ​ക്ക് പോ​ക​രു​തെ​ന്നാ​ണ് നി​ർ​ദേ​ശം. ഈ നിർദ്ദേശം ലംഘിച്ച് ബു​ധ​നാ​ഴ്ച മു​ഖ്യ​മ​ന്ത്രി കേ​ര​ള ഹൗ​സി​ൽ എ​ത്തി​യ​പ്പോ​ൾ റൂ​മി​ന് മു​ന്നി​ൽ പോ​യ​വ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ‌​കി​യി​രി​ക്കു​ക​യാ​ണ്.

സി​ബി ജോ​സ്, പി.​സി സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് റെ​സി​ഡ​ൻറ് ക​മ്മി​ഷ്ണ​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ക​ൺ​ട്രോ​ള​ർ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. തി​ര​ക്ക് കു​റ​യ്ക്കാ​നാ​ണ് ഇ​ത്ത​ര​മൊ​രു നി​ർ​ദേ​ശ​മെ​ന്നാ​ണ് കേ​ര​ള ഹൗ​സ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ പി​ണ​റാ​യി വി​ജ​യ​നോ ഉ​മ്മ​ൻ ചാ​ണ്ടി​യോ ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ ഇ​ത്ത​ര​മൊ​രു നി​ബ​ന്ധ​ന ഉ​ണ്ടാ​യി​രു​ന്നി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *