Your Image Description Your Image Description

നിർമാണ സ്ഥലങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കാൻ ഷാർജയിൽ പുതിയ പദ്ധതി ആരംഭിച്ചു. സെക്യൂരിറ്റി മോണിറ്ററിംഗ് എന്ന പേരിലുള്ള ഈ സംരംഭം ഷാർജ സിറ്റി മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ഷാർജ പൊലീസ് ആണ് നടപ്പാക്കുന്നത്. സ്മാർട്ട് പ്രിവന്റീവ് സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുക, 24 മണിക്കൂറും സുരക്ഷാ ജീവനക്കാരെ നിയമിക്കുക, ക്രമമായ സൈറ്റ് സന്ദർശനങ്ങൾ നടത്തുക എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി..

അൽസാനുഫ് ഏരിയയിൽ മാർച്ച് മാസത്തിൽ ആരംഭിച്ച ഈ സംരംഭം വിജയകരമാണെന്ന് അധികൃതർ പറയുന്നു. ഇതുവരെ ഒരു സുരക്ഷാപ്രശ്നവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കരാറുകാരുമായി അടുത്ത സഹകരണം പുലർത്തുകയും, അവരുടെ സൈറ്റുകൾ സംരക്ഷിക്കാൻ ആവശ്യമായ ഉപകരണങ്ങൾ നൽകുകയും ചെയ്യും. പകരമായി സൈറ്റിലെ അപ്ഡേറ്റുകൾ പൊലീസിന് നൽകുകയും വിവരങ്ങൾ കൈമാറുകയും ചെയ്യും.

Related Posts