Your Image Description Your Image Description

ആഗോള ചിത്രകാരരുടെ സംഗമവേദിയായ വേൾഡ് ആർട്ട് ദുബായ് പ്രദർശനത്തിന് വ്യാഴാഴ്ച തുടക്കമായി. ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി (ദുബായ് കൾച്ചർ) ചെയർപേഴ്‌സണും ദുബായ് കൗൺസിൽ അംഗവുമായ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രദർശനം സന്ദർശിച്ചു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഞായറാഴ്ചവരെയാണ് പ്രദർശനം. 65 രാജ്യങ്ങളിൽനിന്നുള്ള 400-ലേറെ ചിത്രകാരർ 11-ാം പതിപ്പിൽ പങ്കെടുക്കുന്നുണ്ട്. 120-ലേറെ ഗാലറികളിലായി 10,000-ത്തിലേറെ സമകാലീനകലാസൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ആഗോളകലാസൃഷ്ടികളുടെ വിപുലമായ ശേഖരമാണ് പ്രദർശനത്തിലുള്ളത്. സംസ്കാരവും പ്രകൃതിയും മനുഷ്യന്റെ വൈകാരികതയുമെല്ലാം നിറഞ്ഞുനിൽക്കുന്ന ഒട്ടേറെ സൃഷ്ടികൾ പ്രദർശനത്തിലുണ്ട്.

തത്സമയ കലാപ്രകടനങ്ങൾ, ശില്പശാലകൾ, ചർച്ചകൾ എന്നിവയും പരിപാടിയുടെ ഭാഗമായി പുരോഗമിക്കുന്നുണ്ട്. സർഗാത്മകതയുടെയും ആശയങ്ങളുടെയും ആഗോള കൈമാറ്റവേദിയാണ് വേൾഡ് ആർട്ട് ദുബായ്. പ്രാദേശിക-അന്താരാഷ്ട്ര കലാകാരർക്ക് അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാനും ലോകവുമായി സംവദിക്കാനുമുള്ള മികച്ചവേദിയാണ് പരിപാടി ഒരുക്കുന്നത്. കലാപ്രേമികൾക്ക് മിതമായനിരക്കിൽ പ്രിയപ്പെട്ട ചിത്രങ്ങൾ വാങ്ങാനും അവസരമുണ്ട്. 367 ദിർഹംമുതൽ കലാസൃഷ്ടികൾ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts