Your Image Description Your Image Description

ഒ​മാ​നി​ലു​ട​നീ​ള​മു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ വാ​ണി​ജ്യ, വ്യോ​മ​യാ​ന വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി സിം​ഗ​പ്പൂ​ർ ചാം​ഗി എ​യ​ർ​പോ​ർ​ട്സു​മാ​യി ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട് മാ​നേ​ജ്‌​മെ​ന്റ് ക​മ്പ​നി ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട്‌​സി​ന്റെ സി.​ഇ.​ഒ എ​ൻ​ജി​നീ​യ​ർ അ​ഹ​മ്മ​ദ് ബി​ൻ സ​ഈ​ദ് അ​ൽ-​അ​മ്രി​യും ചാം​ഗി എ​യ​ർ​പോ​ർ​ട്ട് സി.​ഇ.​ഒ യൂ​ജി​ൻ ഗാ​നും ആ​ണ് ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്.

ഗ​താ​ഗ​ത, ആ​ശ​യ​വി​നി​മ​യ, വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രി​യും ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ എ​ൻ​ജി​നീ​യ​ർ സ​ഈ​ദ് ബി​ൻ ഹ​മൗ​ദ് അ​ൽ മാ​വാ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഒ​പ്പി​ട​ൽ. സു​ൽ​ത്താ​നേ​റ്റി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ വാ​ണി​ജ്യ, പ്ര​വ​ർ​ത്ത​ന വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന​താ​ണ് ക​രാ​റി​ന്റെ ല​ക്ഷ്യ​മെ​ന്ന് ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട്‌​സി​ന്റെ സി.​ഇ.​ഒ എ​ൻ​ജി​നീ​യ​ർ അ​ഹ​മ്മ​ദ് ബി​ൻ സ​ഈ​ദ് അ​ൽ അം​രി പ​റ​ഞ്ഞു.

Related Posts