Your Image Description Your Image Description

വിലകുറഞ്ഞതും നിരവധി കഴിവുകള്‍ ഉള്ളതുമായ ഹ്യൂമനോയിഡ് റോബോട്ടിനെ ചൈനീസ് കമ്പനി അവതരിപ്പിച്ചു. ഏകദേശം 5 ലക്ഷം രൂപയ്ക്ക് മുകളില്‍ (6,000 ഡോളര്‍) വില വരുന്ന ഈ റോബോട്ട് സമാനമായ ബോട്ടുകള്‍ നിര്‍മ്മിക്കുന്ന മറ്റ് കമ്പനികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയേക്കും. യൂണിട്രീ റോബോട്ടിക്‌സിന്റെ പുതിയ R1 റോബോട്ട് വെള്ളിയാഴ്ചയാണ് പുറത്തിറക്കിയത്. ഇത് കൈകുത്തി നില്‍ക്കുകയും തുടര്‍ച്ചയായി ഇടിക്കുകയും ചെയ്യുന്നതടക്കമുള്ള കഴിവുകള്‍ പ്രകടിപ്പിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ഏകദേശം 55 പൗണ്ട് ഭാരമുള്ളതാണ് R1 റോബോട്ട്. ചലനങ്ങള്‍ സാധ്യമാക്കുന്നതിനായി ഇതിന് 26 ജോയിന്റുകളുമുണ്ട്. ശബ്ദവും ചിത്രവും തിരിച്ചറിയാനുള്ള കഴിവ് ഉള്‍പ്പെടെ മള്‍ട്ടിമോഡല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. റോബോട്ടിക് ചലനത്തിലും ബാലന്‍സിലും ഒരു സുപ്രധാന കുതിച്ചുചാട്ടം അടയാളപ്പെടുത്തുന്നതാണ് R1. മികച്ച ബോക്‌സിംഗ് കഴിവുകളാണ് റോബോട്ട് പ്രകടിപ്പിക്കുന്നത്. വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയയില്‍ R1 നെക്കുറിച്ച് വ്യാപകമായ ചര്‍ച്ചയും ഉയര്‍ന്നുണ്ട്. റോബോട്ടിന് ദൈനംദിന ജോലികള്‍ ചെയ്യാന്‍ കഴിയുമോ എന്നായിരുന്നു വീഡിയോ കണ്ട ഭൂരിഭാഗം പേരുടെയും ചോദ്യം.

അതേസമയം മസ്‌കിന്റെ കമ്പനിക്ക് പുറമെ അമേരിക്കാൻ സ്ഥാപനമായ ബോസ്റ്റണ്‍ ഡൈനാമിക്‌സ് അതിന്റെ അറ്റ്‌ലസ് റോബോട്ടുകളുമായി ഹ്യൂമനോയിഡ് റോബോട്ട് വിപണിയിലെത്തുന്നുണ്ട്. എന്നിരുന്നാലും, വെറും 5 ലക്ഷം രൂപയ്ക്ക് നൂതനമായ മനുഷ്യരൂപമുള്ള ഒരു റോബോട്ട് വിജയകരമായി വിപണിയിലെത്തിച്ചാല്‍ റോബോട്ടിക്‌സ് – എഐ മത്സരത്തില്‍ അത് ചൈനയ്ക്ക് ഒരു പ്രധാന നാഴികക്കല്ലായി മാറും. നിലവില്‍ യൂണിട്രീയുടെ വലുതും കൂടുതല്‍ നൂതനവുമായ H1 എന്ന ഹ്യൂമനോയിഡ് റോബോട്ട് 77 ലക്ഷം രൂപയ്ക്ക് (90,000 ഡോളര്‍) മുകളിലാണ് വില്‍ക്കുന്നത്.

Related Posts