Your Image Description Your Image Description

ലോ​ക​ത്തെ വി​ദൂ​ര തൊ​ഴി​ൽ ഹ​ബു​ക​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത്​ ഇ​ടം​പി​ടി​ച്ച്​ യു.​എ.​ഇ. ‘ഡി​ജി​റ്റ​ൽ നാ​ടോ​ടി’​ക​ൾ എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന വി​ദൂ​ര തൊ​ഴി​ലാ​ളി​ക​ൾ മാ​റി​വ​രു​ന്ന തൊ​ഴി​ൽ മേ​ഖ​ല​യു​ടെ സൂ​ച​ക​മാ​യാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.‘വി​സ​ഗൈ​ഡ് ഡി​ജി​റ്റ​ൽ നോ​മാ​ഡ് വി​സ സൂ​ചി​ക’ പ്ര​കാ​രം 2023ൽ ​ആ​ഗോ​ള​ത​ല​ത്തി​ൽ നാ​ലാം സ്ഥാ​ന​ത്താ​യി​രു​ന്ന യു.​എ.​ഇ, ഈ ​വ​ർ​ഷം ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​മാ​ണ്​ കൈ​വ​രി​ച്ചി​രി​ക്കു​ന്ന​ത്. മോ​ണ്ടി​നെ​ഗ്രോ, ബ​ഹാ​മ​സ്, ഹം​ഗ​റി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളെ മ​റി​ക​ട​ന്നാ​ണ്​ സ്‌​പെ​യി​നി​നു ശേ​ഷം യു.​എ.​ഇ ആ​ഗോ​ള​ത​ല​ത്തി​ൽ ര​ണ്ടാം സ്ഥാ​നം കൈ​വ​രി​ച്ച​ത്.

ഇ​ന്റ​ർ​നെ​റ്റ് ഗു​ണ​നി​ല​വാ​രം, നി​കു​തി ന​യ​ങ്ങ​ൾ, ജീ​വി​ത​ച്ചെ​ല​വ്, ആ​രോ​ഗ്യ സം​ര​ക്ഷ​ണം, സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സു​ര​ക്ഷ​യും സ്ഥി​ര​ത​യും എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ലെ മു​ന്നേ​റ്റ​മാ​ണ്​ യു.​എ.​ഇ​ക്ക്​ നേ​ട്ട​ത്തി​ന്​ സ​ഹാ​യ​ക​ര​മാ​യ​ത്. ഡി​ജി​റ്റ​ൽ നാ​ടോ​ടി​ക​ൾ വ്യ​ത്യ​സ്​​ത രാ​ജ്യ​ങ്ങ​ളെ തൊ​ഴി​ലി​ട​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ്. റി​മോ​ട്ട് വ​ർ​ക്ക് എ​ന്ന​ത് നി​ല​വി​ൽ പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം 800 ബി​ല്യ​ൺ യു.​എ​സ് ഡോ​ള​ർ വി​ല​യു​ള്ള ആ​ഗോ​ള സാ​മ്പ​ത്തി​ക മേ​ഖ​ല​യാ​യി മാ​റി​​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള സ​ർ​ക്കാ​റു​ക​ൾ ഈ ​വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ ആ​ക​ർ​ഷി​ക്കാ​ൻ നി​ര​വ​ധി ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ന്നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts