Your Image Description Your Image Description

ലേബർ മാർക്കറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ച് മാനവ വിഭവശേഷി മന്ത്രാലയം. സ്വകാര്യ മേഖലയിലെ മികച്ച തൊഴിലാളി സൗഹൃദ കമ്പനികളെയും മികച്ച തൊഴിലാളികളെയും കണ്ടെത്താനാണ് ലേബർ മാർക്കറ്റ് അവാർഡ് സംഘടിപ്പിക്കുന്നത്. തൊഴിൽ നിയമനം, തൊഴിൽ ശാക്തീകരണം, ആരോഗ്യകരവും സുരക്ഷിതവുമായി തൊഴിൽ സാഹചര്യം, പുതിയ ആശയ ആവിഷ്കാരം, മികച്ച കഴിവുകളെ ആകർഷിക്കാനുള്ള ശേഷി, തൊഴിലാളികളുമായുള്ള ബന്ധം, മികച്ച വേതനം, സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയ കാര്യങ്ങളാണ് അവാർഡിൽ വിലയിരുത്തുന്നത്.വ്യക്തിഗത വിജയികൾക്ക് കാഷ് അവാർഡും കമ്പനികൾക്ക് തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളുമാണ് അവാർഡിലൂടെ ലഭിക്കുന്നത്. മൂന്നാം എഡിഷനിൽ നൂറോളം വിജയികളുണ്ടാകും. ലേബർ അക്കോമഡേഷൻ വിഭാഗത്തിൽ ഇത്തവണ തൊഴിലാളികൾക്കായി സംഘടിപ്പിക്കുന്ന മികച്ച വിനോദ പരിപാടികളും അവാർഡിനായി പരിഗണിക്കും.

ദേശീയ അവധികളിലും ഉൽസവങ്ങളിലും തൊഴിലാളികൾക്കായി മികച്ച വിനോദ പരിപാടികൾ സംഘടിപ്പിക്കാൻ കമ്പനികളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ഓഗസ്റ്റ് 31വരെ riyada.mohre.gov.ae. വഴി അവാർഡിന് അപേക്ഷ നൽകാം.

Related Posts