Your Image Description Your Image Description

വേനൽക്കാലമായതോടെ യുഎഇ വിപണികളിൽ മാമ്പഴക്കാലം. വിവിധ തരം മാമ്പഴങ്ങളാൽ ദുബൈ ന​ഗരത്തിലെ മാർക്കറ്റുകളെല്ലാം നിറ‍ഞ്ഞിരിക്കുകയാണ്. യുഎഇയിൽ വേനൽക്കാലമെന്നാൽ മാമ്പഴക്കാലമാണ്. ദുബൈയിലെ താമസക്കാർ മാസത്തിൽ രണ്ടു തവണയെങ്കിലും വാട്ടർഫ്രണ്ട് മാർക്കറ്റ് സന്ദർശിക്കുന്നവരാണ്. എന്നാൽ, ഇപ്പോൾ മാർക്കറ്റിൽ മാമ്പഴ വിൽപ്പന സജീവമായതോടെ മൂന്നോ നാലോ തവണയാണ് ഇവിടെയെത്താറുള്ളതെന്ന് ദുബൈയിലെ താമസക്കാരിയായ ഫറാഖാൻ പറയുന്നു.

വിൽപ്പനയ്ക്കെത്തിയ പുതിയ ഇനം മാമ്പഴങ്ങൾ ഏതൊക്കെയെന്ന് അറിയാനാണ് പ്രധാനമായും മാർക്കറ്റിലെത്തുന്നതെന്ന് ഇവർ പറയുന്നു. വിവിധ തരത്തിലുള്ള മാമ്പഴങ്ങളാണ് മാർക്കറ്റിൽ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. മധുരമേറിയ അൽഫോൻസോ മുതൽ പുളിപ്പേറിയ തോതാപുരി വരെയുള്ള മാമ്പഴ ഇനങ്ങൾ വിപണിയിൽ ലഭ്യമാണ്. ഇന്ത്യ, പാകിസ്താൻ, യമൻ, തായ്ലൻഡ്, പെറു, കൊളംബിയ എന്നിവിടങ്ങളിൽ നിന്നുള്ള 20ലധികം ഇനം മാമ്പഴങ്ങളാണ് ഇവിടെയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts