Your Image Description Your Image Description

യുഎഇയ്ക്ക് പിന്നാലെ വിദേശികളെ ആകർഷിച്ച് ബഹ്റൈൻ ഗോള്‍ഡന്‍ വിസ പദ്ധതി. പ്രതിഭകളെയും നിക്ഷേപകരെയും ഉള്‍പ്പെടെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനും നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് ബഹ്റൈന്‍ ഗോള്‍ഡന്‍ വിസ പദ്ധതി പ്രഖ്യാപിച്ചത്.

ഗോ​ൾ​ഡ​ൻ റെ​സി​ഡ​ൻ​സി വി​സ​യെ​ക്കു​റി​ച്ചു​ള്ള സ​മ​ഗ്ര​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റും ഹോ​ട്ട്‌​ലൈ​നും ബ​ഹ്‌​റൈ​ൻ ആരംഭിച്ചു. വി​സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും വി​സ സ്വ​ന്ത​മാ​ക്കാ​നു​ള്ള ഇ-​സ​ർ​വി​സു​ക​ൾ​ക്കും പോ​ർ​ട്ട​ലും (www.goldenresidency.gov.bh) ഹോ​ട്ട് ലൈ​ൻ ന​മ്പ​റും (+973 17484000) സ​ജ്ജ​മാ​ണ്. ഇ​തു​വ​ഴി വി​സ​ക്കുള്ള അ​പേ​ക്ഷ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​ക​രെ​യും ഗോ​ൾ​ഡ​ൻ റെ​സി​ഡ​ൻ​സി ഉ​ട​മ​ക​ളെ​യും സ​ഹാ​യി​ക്കു​ന്ന​തി​ന് പോ​ർ​ട്ട​ലി​ന്‍റെ കീ​ഴി​ൽ സ​ദാ​സ​മ​യ​വും ഒ​രു ടീ​മും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

Related Posts