Your Image Description Your Image Description

യുഎഇയിലെ നിരോധിത മത്സ്യബന്ധന ഉപകരണമായ നൈലോൺ വലകളുമായി മത്സ്യത്തൊഴിലാളികളെ പിടികൂടിയതായി അബുദാബി പരിസ്ഥിതി ഏജൻസി (ഇഎഡി) അധികൃതർ അറിയിച്ചു. സമുദ്രജീവികൾക്ക് കടുത്തഭീഷണി സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് നൈലോൺ വലകൾ യുഎഇയിൽ നിരോധിച്ചിട്ടുണ്ട്. രാജ്യത്തെ നിയമപ്രകാരം നിയമലംഘകർക്ക് മൂന്ന് മാസംവരെ തടവും അരലക്ഷം ദിർഹംവരെ പിഴയും ലഭിക്കുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

നിയമലംഘനം ആവർത്തിച്ചാൽ പിഴ ഒരുലക്ഷം വരെയുമാകും. നിയമലംഘനത്തിൽ ഉൾപ്പെട്ട ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളും കണ്ടുകെട്ടുകയുംചെയ്യും. നിരോധിത മത്സ്യബന്ധന ഉപകരണങ്ങളുടെ ഉപയോഗം മത്സ്യസമ്പത്തിനും സമുദ്ര ആവാസവ്യവസ്ഥയ്ക്കും പ്രതികൂലമാകും. സുസ്ഥിര മത്സ്യബന്ധന രീതികൾ പിന്തുടരാനും ഭാവിതലമുറകൾക്കായി സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കാനുമാണ് നിയമങ്ങൾ ഇഎഡി കർശനമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts