Your Image Description Your Image Description

യുഎഇയിൽ അടുത്ത ദിവസങ്ങളിൽ താപനിലയിൽ കുറവ് വരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. നാല് മുതൽ അഞ്ച് ഡിഗ്രി വരെ താപനില കുറഞ്ഞതിന് ശേഷം വീണ്ടും വർധിക്കാൻ സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും കഴിഞ്ഞ ദിവസങ്ങളിൽ കനത്ത പൊടിക്കാറ്റും മൂടൽമഞ്ഞും ഇടവിട്ടുള്ള മഴയും താപനിലയിൽ കാര്യമായ കുറവും അനുഭവപ്പെട്ടിരുന്നു.ശക്തമായ കാറ്റുമൂലമുണ്ടായ പൊടിക്കാറ്റ് ഞായറാഴ്ചയും തിങ്കളാഴ്ചയും ഈ പ്രദേശങ്ങളിൽ കാഴ്ചാപരിധി കുറയ്ക്കുകയും ചെയ്തു.

വടക്ക് പടിഞ്ഞാറൻ കാറ്റ് കാരണം ഇന്ന്(ബുധൻ ) താപനില 4-5°സെൽഷ്യസ് കുറയുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ കാലാവസ്ഥാ നിരീക്ഷകൻ ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു. പ്രത്യേകിച്ച് അബുദാബിയിൽ ഇത് പ്രകടമാകും. തീരദേശ മേഖലകളിലെല്ലാം താപനില കുറയുമെങ്കിലും പടിഞ്ഞാറൻ മേഖലയിലും ദുബായ് ഉൾപ്പെടെയുള്ള മറ്റ് ഭാഗങ്ങളിലും ഇതിന്റെ സ്വാധീനം കൂടുതലായിരിക്കും.

Related Posts