മൈക്രോ സോഫ്റ്റിൽ വീണ്ടും കൂട്ട പിരിച്ചുവിടല്‍

വാഷിങ്ടണ്‍: ആഗോള ടെക് കമ്പനിയായ മൈക്രോസോഫ്റ്റ് വീണ്ടും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു.തിങ്കളാഴ്ച മാത്രം 300ലധികം ജീവനക്കാരെ അവരുടെ തസ്തികകളില്‍ നിന്ന് കമ്പനി പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. വാഷിങ്ടൺ ഓഫിസിൽ നിന്നാണ് 300ലധികം ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് കമ്പനി അറിയിച്ചു. വാഷിങ്ടണിന് പുറത്തുള്ള മറ്റു ജീവനക്കാരെ പിരിച്ചുവിടൽ ബാധിച്ചിട്ടുണ്ടോ എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടില്ല.മേയ് പകുതിയോടെ, കമ്പനി ആഗോളതലത്തിൽ 6,000ത്തിലധികം തസ്തികകൾ വെട്ടിക്കുറച്ചിരുന്നു. അതിനുശേഷം ഇത്രയധികം ജീവനക്കാരെ ഒഴിവാക്കുന്നത് ആദ്യമാണ്. കമ്പനി ഇനിയും ജീവനക്കാരെ പിരിച്ചുവിടുമെന്ന സൂചനയാണിതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

എ.ഐ സാങ്കേതികവിദ്യയിലേക്ക് മാറുന്നതിന്റെ ഭാഗമായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതിനിടെയാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. ‘ചലനാത്മകമായ വിപണിയില്‍ വിജയത്തിനായി കമ്പനിയെ മികച്ച രീതിയില്‍ ഉടച്ചുവാര്‍ക്കുന്നതിന് സംഘടനാ മാറ്റങ്ങള്‍ ഞങ്ങള്‍ തുടര്‍ന്നും നടപ്പിലാക്കും’- കമ്പനി വക്താവ് പറഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *