Your Image Description Your Image Description

ക​ട​ലി​ൽ അ​ക​പ്പെ​ട്ട​വ​ർ​ക്ക് സ​ഹാ​യ​വു​മാ​യി വീ​ണ്ടും കു​വൈ​ത്തി​ന്റെ ക​പ്പ​ൽ. ഗ്രീ​സ് തീ​ര​ത്ത് മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ൽ അ​ക​പ്പെ​ട്ട 45 പേ​രെ കു​വൈ​ത്തി​ന്റെ എ​ണ്ണക്കപ്പ​ലാ​യ ‘ബ​ഹ്റ’ ര​ക്ഷ​പ്പെ​ടു​ത്തി.

ബോ​ട്ടി​ൽ ക​ര​യി​​ൽ എ​ത്താ​തെ പ്ര​യാ​സ​പ്പെ​ട്ട​വ​രാ​യി​രു​ന്നു ഇ​വ​രെ​ന്ന് കു​വൈ​ത്ത് ഓ​യി​ൽ ടാ​ങ്കേ​ഴ്‌​സ് ക​മ്പ​നി (കെ.​ഒ.​ടി.​സി) ആ​ക്ടിം​ഗ് സി.​ഇ.​ഒ ശൈ​ഖ് ഖാ​ലി​ദ് അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് പ​റ​ഞ്ഞു. ഗ്രീ​സ് തീ​ര​ത്ത് നി​ന്ന് 60 മൈ​ൽ അ​ക​ലെ ഒ​രു ബോ​ട്ട് ഉ​ള്ള​താ​യി ഗ്രീ​സി​ന്റെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ കു​വൈ​ത്ത് ക​പ്പ​ൽ അ​വി​ടെ എ​ത്തി അ​ഭ​യാ​ർ​ത്ഥി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts