Your Image Description Your Image Description

കഴിഞ്ഞ വർഷം 26 പേരെ മുങ്ങിമരണത്തിൽ നിന്ന് രക്ഷിച്ചതായി ഫുജൈറയിലെ രക്ഷാപ്രവർത്തകർ അറിയിച്ചു. സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ളവരെയാണ് കടലിൽ മുങ്ങിപ്പോകുന്നതിൽ നിന്ന് രക്ഷിച്ചത്. അതേസമയം, 2024ൽ ഒരു മരണം സംഭവിച്ചതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

വേനൽക്കാലം കൊടുമ്പിരികൊള്ളുകയും ബീച്ചുകളിലേക്ക് ആളുകൾ ഒഴുകിയെത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് അധികൃതർ പൊതുജനങ്ങളെ ഓർമിപ്പിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ ആറ് കേസുകൾ കൂടുതൽ 2024-ൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. നിരീക്ഷണമില്ലാത്ത സ്ഥലങ്ങളിൽ നീന്തുന്നത്, ലൈഫ് ജാക്കറ്റുകളുടെ അഭാവം, ബോട്ട് ഉപകരണങ്ങളുടെ തകരാറുകൾ എന്നിവയാണ് പല അപകടങ്ങൾക്കും കാരണമായതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts