Your Image Description Your Image Description

സൂര്യനിൽ അടിക്കടിയുണ്ടാകുന്ന ശക്തമായ പൊട്ടിത്തെറികൾ ബഹിരാകാശ കാലാവസ്ഥ നിരീക്ഷകർക്കിടയിൽ വലിയ ആശങ്കകൾ ഉണ്ടാക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം സൈര കൊടുക്കാറ്റിൻറെ ഭാഗമായി അതിശക്തമായ സൂര്യ രശ്മികൾ ഭൂമിയിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. നിസാരമല്ല ഇത്തരത്തിൽ ഭൂമിയിലെത്തുന്ന രശ്മികൾ വരുത്തി വയ്ക്കുന്ന പ്രശ്നങ്ങൾ. മൊബൈൽ നെറ്റ് വർക്കുകളെയും സാറ്റലൈറ്റിൻറെ പ്രവർത്തനങ്ങളെയും ഊർജ സംവിധാനങ്ങളെയും തകർക്കാൻ മാത്രം കഴിവുള്ളവയാണ് ഇവ.

സൂര്യൻറെ ഏറ്റവും സജീവമേഖലയായ എ.ആർ 4087 ൽ പൊട്ടിത്തെറികളുടെ ഒരു പരമ്പര തന്നെ രൂപപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഏറ്റവും ശക്തമായ ഈ സൗരസ്ഫോടനങ്ങളെ എക്സ് ക്ലാസ് സോളാർ ജ്വാല എന്നാണ് അറിയപ്പെടുന്നത്. മെയ് 13 ന് X1.2 രശ്മികൾ ഭൂമിയിലെത്തിയതു മുതൽ ശാസ്ത്രഞ്ജർ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണ്. പീന്നീടുള്ള ദിവസങ്ങളിൽ ഭൂമിയിൽ പതിച്ച വലിയ രശ്മികൾ പല പ്രദേശങ്ങളിലും റേഡിയോ സിഗ്നസലുകൾ തടസ്സപ്പെടുത്തിയതായും വിവരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts