Your Image Description Your Image Description

ബഹ്റൈനിൽ വീ​ട്ടു​ജോ​ലി​ക്കാ​ര​ട​ക്ക​മു​ള്ള വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ റി​ക്രൂ​ട്ട്മെ​ന്റ് ചെ​ല​വു​ക​ൾ നി​രീ​ക്ഷി​ക്കാ​ൻ ഒ​രു ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോം വി​ക​സി​പ്പി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ. വീ​ട്ടു​ജോ​ലി​ക്കാ​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വു​ക​ളി​ൽ സു​താ​ര്യ​ത​യും നി​യ​ന്ത്ര​ണ​വും കൊ​ണ്ടു​വ​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​നീ​ക്കം.

വീ​ട്ടു​ജോ​ലി​ക്കാ​രെ കൊ​ണ്ടു​വ​രു​ന്ന​തി​ന് ഏ​ജ​ൻ​സി​ക​ൾ ഈ​ടാ​ക്കു​ന്ന വ​ലി​യ തു​ക​ക​ളി​ൽ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ര​ണ​മെ​ന്ന ശൂ​റാ കൗ​ൺ​സി​ലി​ന്റെ നി​ർ​ദേ​ശ​ത്തി​ന് ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.ചെ​ല​വ് കൂ​ടു​ന്ന​തി​ന് കാ​ര​ണം വ്യ​ക്ത​മാ​ക്കാ​ൻ ഏ​ജ​ൻ​സി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യെ നേ​ര​ത്തേ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. റി​ക്രൂ​ട്ട്മെൻറ് ചെ​ല​വി​ൽ അ​ന്യാ​യ​മാ​യ വ​ർ​ധ​ന ക​ണ്ടെ​ത്തി​യാ​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Related Posts