Your Image Description Your Image Description

ബഹ്റൈനിൽ പ്രാ​ദേ​ശി​ക​മാ​യി ‘ഗ​രാ​ജീ​ർ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന 50 നി​യ​മ​വി​രു​ദ്ധ മ​ത്സ്യ​ബ​ന്ധ​ന കെ​ണി​ക​ൾ പി​ടി​ച്ചെ​ടു​ത്ത് കോ​സ്റ്റ് ഗാ​ർ​ഡ് പ​ട്രോ​ൾ സം​ഘം.സ​മു​ദ്ര പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നും സ​മു​ദ്ര സു​ര​ക്ഷ നി​ല​നി​ർ​ത്തു​ന്ന​തി​നും രാ​ജ്യ​ത്ത് വി​വി​ധ ത​ര​ത്തി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ലു​ണ്ട്. അ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഫാ​ഷ്ത് അ​ൽ അ​ദ​മി​ന് തെ​ക്കു​ള്ള സ​മു​ദ്ര മേ​ഖ​ല​യി​ലാ​ണ് നി​യ​മ​വി​രു​ദ്ധ മ​ത്സ്യ​ബ​ന്ധ​ന കെ​ണി​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് കോ​സ്റ്റ് ഗാ​ർ​ഡ് അ​റി​യി​ച്ചു.സ​മു​ദ്ര വി​ഭ​വ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ നി​രീ​ക്ഷ​ണം തു​ട​രു​മെ​ന്നും അ​വ​ർ ഉ​റ​പ്പി​ച്ചു​പ​റ​ഞ്ഞു. ചെ​മ്മീ​ന​ട​ക്കം ചി​ല മീ​നു​ക​ളെ പി​ടി​ക്കു​ന്ന​തും ചെ​റു മീ​നു​ക​ളെ പി​ടി​ക്കാ​തി​രി​ക്കാ​നു​ള്ള ചി​ല മ​ത്സ്യ​ബ​ന്ധ​ന സാ​മ​ഗ്രി​ക​ൾ​ക്കു​ള്ള ഉ​പ​രോ​ധ​വും രാ​ജ്യ​ത്ത് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.പാ​രി​സ്ഥി​തി​ക സു​ര​ക്ഷ നി​ല​നി​ർ​ത്തു​ന്ന​തി​ലും സ​മു​ദ്ര സു​സ്ഥി​ര​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും കോ​സ്റ്റ് ഗാ​ർ​ഡി​ന്റെ പ​ങ്ക് ഇ​ത് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related Posts