Your Image Description Your Image Description

ബംഗ്ലാദേശിൽ സൈനിക വിമാനം തകർന്നുണ്ടായ ദുരന്തത്തിൽ ദുഖവും അനുശോചനവും പ്രകടിപ്പിച്ച് കുവൈത്ത്. നിരവധി പേരുടെ മരണത്തിനും പരിക്കിനും കാരണമായ ദുരന്തത്തിൽ ബംഗ്ലാദേശ് ജനതക്കും ഇരകളുടെ കുടുംബങ്ങൾക്കും കുവൈത്ത് സർക്കാറിന്റെയും ജനങ്ങളുടെയും ആത്മാർഥ അനുശോചനം അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും ആശംസിച്ചു. ചൊവ്വാഴ്ചയാണ് ബംഗ്ലാദേശിൽ പരിശീലനപ്പറക്കലിനിടെ, വ്യോമസേന വിമാനം ധാക്കയിലെ ഉത്താറയിൽ സ്കൂളിനുമേൽ തകർന്നുവീണത്. അപകടത്തിൽ 25 കുട്ടികൾ അടക്കം 31 പേർ മരിച്ചതായാണ് റിപ്പോർട്ട്. ചൈനീസ് നിർമിത എഫ്-7 ബി.ജി.ഐ വിമാനമാണ് അപകടത്തിൽപെട്ടത്. പറന്നുയർന്ന ഉടൻ സാങ്കേതിക തകരാർ മൂലം സ്കൂളിനുമേൽ തകർന്നുവീഴുകയായിരുന്നു.

Related Posts