Your Image Description Your Image Description

ബംഗ്ലാദേശിലെ ധാക്കയിലുണ്ടായ സൈനിക വിമാനാപകടത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും ബംഗ്ലാദേശ് സർക്കാരിനും ജനതക്കും ഹൃദയഗംമായ അനുശോചനമിയിക്കുകയാണെന്ന് വി​ദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം സന്ദേശത്തിൽ വ്യക്തമാക്കി.

ബം​ഗ്ലാ​ദേ​ശി​ൽ പ​രി​ശീ​ല​ന​പ്പ​റ​ക്ക​ലി​നി​ടെ, വ്യോ​മ​സേ​ന വി​മാ​നം സ്കൂ​ളി​നു​മേ​ൽ ത​ക​ർ​ന്നു​വീ​ണ സം​ഭ​വ​ത്തി​ൽ 31പേർ മരിച്ചതായാണ് റിപ്പോർട്ട്. മരിച്ചവരിൽ 25 കു​ട്ടി​ക​ളും ഉപ്പെടും. ചൈ​നീ​സ് നി​ർ​മി​ത എ​ഫ്-7 ബി.​​ജി.​ഐ വി​മാ​ന​മാ​ണ് പ​റ​ന്നു​യ​ർ​ന്ന ഉ​ട​ൻ സാ​​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം ധാ​ക്ക​യി​ലെ ഉ​ത്താ​റ​യി​ൽ ചൊവ്വാഴ്ച സ്കൂ​ളി​നു​മേ​ൽ ത​ക​ർ​ന്നു​വീ​ണ​ത്.

Related Posts