Your Image Description Your Image Description

ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമാക്കി സൗദി അറേബ്യയിൽ പുതിയ ബജറ്റ് എയർലൈൻ കമ്പനി രൂപവത്കരിക്കുന്നു. മൂന്ന് കമ്പനികളുൾപ്പെട്ട എയർ അറേബ്യ സഖ്യമാണ് ഇതിനുള്ള ബിഡ് നേടിയതെന്ന് സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി (ഗാക) പ്രസിഡന്‍റ് അബ്‍ദുൽ അസീസ് അൽദുവൈലേജ് പറഞ്ഞു.

ദമ്മാം വിമാനത്താവളത്തിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എയർ അറേബ്യ, കാൻ ഇൻവെസ്റ്റ്മെൻറ് ഹോൾഡിങ്, നസ്മ ഗ്രൂപ്പ് എന്നീ മൂന്ന് കമ്പനികൾ ഉൾപ്പെടുന്ന ഒരു കൺസോർഷ്യത്തിന്‍റെ ബിഡ് ആണ് വിജയിച്ചത്. വ്യോമയാന ശൃംഖലയുടെ ബന്ധം വ്യാപിപ്പിക്കുന്നതിനും വർധിപ്പിക്കുന്നതിനും വ്യോമയാന പരിപാടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇത് സഹായിക്കും.

Related Posts