Your Image Description Your Image Description

വേ​ന​ൽ​ക്കാ​ല അ​വ​ധി​ക്കാ​ല​ത്ത് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് ട്രാ​ഫി​ക് പ​ട്രോ​ളി​ങ്, റോ​ഡ് സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി. ഒ​രാ​ഴ്ച​ക്കി​ടെ ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച​തി​ന് 37 പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രെ പി​ടി​കൂ​ടി ജു​വ​നൈ​ൽ പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി.

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന് 18,741 കു​റ്റ​പ​ത്ര​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച​താ​യി ട്രാ​ഫി​ക് പ​ട്രോ​ളി​ങ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തി​ൽ വി​വി​ധ ത​ര​ത്തി​ലു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നു.

46 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. തി​ര​യു​ന്ന 57 വാ​ഹ​ന​ങ്ങ​ളും ക​ണ്ടു​കെ​ട്ടി. അ​സാ​ധാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ മൂ​ന്ന് വ്യ​ക്തി​ക​ളെ​യും സാ​ധു​വാ​യ തി​രി​ച്ച​റി​യ​ൽ രേ​ഖ ഇ​ല്ലാ​ത്ത 22 പേ​രെ​യും റ​സി​ഡ​ൻ​സി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ, ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ളി​ച്ചോ​ട്ടം എ​ന്നി​വ​ക്ക് 116 പേ​രെ​യും പി​ടി​കൂ​ടി.

Related Posts