Your Image Description Your Image Description

കോടതികളി​ലേക്ക്​ പുതുതായി നിയമിതരായ 35 ജഡ്ജിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു. ദുബൈ യൂനിയൻ ഹൗസിലെ മുദൈഫ്​ മജ്​ലിസിൽ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം നേതൃത്വം നൽകിയ ചടങ്ങിലാണ്​ സത്യപ്രതിജ്ഞ നടന്നത്​.

പുതിയ പദവികളിൽ ജഡ്ജിമാർ വിജയകരമായി പ്രവർത്തിക്കട്ടെയെന്നും ശൈഖ്​ മുഹമ്മദ്​ ആശംസിച്ചു. നീതിയും അഖണ്ഡതയും ഉയർത്തിപ്പിടിക്കണമെന്നും സാമൂഹിക സുസ്ഥിരത നിലനിർത്തുന്നതിനും ജനങ്ങളുടെ അവകാശങ്ങൾ സംരഷിക്കുന്നതിനും സ്വതന്ത്രമായ ജുഡീഷ്യറി അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. നിയമവാഴ്ച ഉയർത്തിപ്പിടിക്കുക, നീതി ലഭ്യമാക്കുക, ദേശീയ വികസനത്തെ പിന്തുണക്കുക എന്നിവ ജഡ്ജിമാരുടെ ദൗത്യമാണെന്നും, നീതി, വിശ്വാസം, സമൃദ്ധി എന്നിവയുടെ അടിത്തറയിലുള്ള സമൂഹം കെട്ടിപ്പടുക്കാൻ ന്യായമായ വിധികൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts