Your Image Description Your Image Description

ഡ്രൈവിങ്​ സ്​കൂൾ വാഹനങ്ങളെ നിരീക്ഷിക്കുന്നതിന്​ സജ്ജീകരിച്ച സ്മാർട്​ സംവിധാനം വിജയകരം. പരിശീലകരുടെയും ​പരിശീലിക്കപ്പെടുന്നവരുടെയും ഇടപെടലുകാളാണ്​ എ.​ഐ സാ​ങ്കേതികവിദ്യ സംയോജിപ്പിച്ച സംവിധാനം വഴി നിരീക്ഷിക്കുന്നത്​. 17ലക്ഷത്തിലേറെ പരിശീലന സെഷനുകൾ കഴിഞ്ഞ ഏഴ്​ മാസങ്ങളിൽ സംവിധാനം വഴി നിരീക്ഷിച്ചതായി അധികൃതർ വെളിപ്പെടുത്തി. 2,45,764 ട്രെയ്​നികളുടെ സെഷനുകളാണ്​ ഇതിലൂടെ പരിശോധിച്ചിട്ടുള്ളത്​. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച്​ സംവിധാനം 14ഇരട്ടി നിരീക്ഷണങ്ങൾ ഇത്തവണ നടത്തിയിട്ടുണ്ട്​.

ഡ്രൈവിങ്​ സ്​കൂൾ വാഹനങ്ങളിൽ സ്ഥാപിച്ച കാമറകൾ വഴിയാണ്​ നിരീക്ഷണം നടത്തുന്നത്​. ഈ കാമറകൾ നിർമ്മിത ബുദ്ധി സാ​ങ്കേതിക വിദ്യയുമായി സംയോജിപ്പിച്ചതാണ്​. പരിശീലകരോ പരിശീലിക്കപ്പെടുന്നവരോ മൊബൈൽ ഉപയോഗിക്കുക, സീറ്റ്​ ബെൽറ്റ്​ ധരിക്കാതിരിക്കുക, നിശ്​ചിത പരിശീലന സോണുകൾക്ക്​ പുറത്തുപോവുക, യൂനിഫോം ധരിക്കാതിരിക്കുക, ഡ്രൈവ്​ ചെയ്യുമ്പോൾ തിന്നുകയോ കുടിക്കുകയോ ഉറങ്ങുകയോ ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾ സംവിധാനം ഓട്ടോമറ്റിക്കലായി കണ്ടെത്തും.

Related Posts