Your Image Description Your Image Description

ദുബായിൽ നിന്ന് മസ്കത്തിലേക്കുള്ള യാത്രാ ആവശ്യം വർധിച്ച സാഹചര്യത്തിൽ അത്യാധുനിക എയർബസ് എ350 വിമാനം ഒരുക്കിഎമിറേറ്റ്സ്. യാത്രാനുഭവം മെച്ചപ്പെടുത്താനും കണക്റ്റിവിറ്റി വർധിപ്പിക്കാനും ലക്ഷ്യമിട്ട് ഈ വിമാനം ഇപ്പോൾ ദിവസേന സർവീസ് നടത്തും. യഥാർഥത്തിൽ ഈ മാസം 1-ന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന എ350 സർവീസ് ഒരാഴ്ച മുൻപേ ആരംഭിക്കുകയായിരുന്നു.

രാത്രികാല ഫ്ലൈറ്റ് ഷെഡ്യൂൾ (ഇകെ 866 ദുബായിൽ നിന്ന് പുലർച്ചെ 2.15 ന് പുറപ്പെടും. ഇകെ 867 മസ്കത്തിൽ നിന്ന് പുലർച്ചെ 4.40 ന് തിരികെ വരും) യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ പ്രധാന ആഗോള കേന്ദ്രങ്ങളിലേക്ക് തടസ്സമില്ലാത്ത കണക്‌ഷനുകൾ നൽകുന്നതിനായി ക്രമീകരിച്ചിരിക്കുന്നു. കൂടാതെ, മറ്റു സർവീസുകളായ ഇകെ 866 വിമാനം ദുബായിൽ നിന്ന് പുലർച്ചെ 2.15-ന് പുറപ്പെട്ട് മസ്‌കത്തിൽ പുലർച്ചെ 3.30 ന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts