Your Image Description Your Image Description

ദുബായിലെ സ്വകാര്യ സ്കൂളുകൾക്കുള്ള 2025-2026 അധ്യയന വർഷത്തേക്കുള്ള ഔദ്യോഗിക കലണ്ടർ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച് ഡിഎ) പുറത്തിറക്കി.സെപ്റ്റംബർ, ഏപ്രിൽ മാസങ്ങളിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകൾ ഉൾപ്പെടെ എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും കലണ്ടർ ബാധകമാണ്. നിശ്ചിത ആരംഭ, അവസാന തീയതികളും ശീതകാല, വസന്തകാല, വേനൽ അവധികളും ഉൾപ്പെടുന്നു. എല്ലാ സ്കൂളുകൾക്കും കുറഞ്ഞത് 182 അധ്യയന ദിനങ്ങൾ നിർബന്ധമാക്കിയിട്ടുണ്ട്.

സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകളിൽ ഓഗസ്റ്റ് 25-ന് ക്ലാസുകൾ തുടങ്ങും. ശീതകാല അവധി ഡിസംബർ 15-ന് ആരംഭിച്ച് 2026 ജനുവരി 5-ന് അവസാനിക്കും. വസന്തകാല അവധി 2026 മാർച്ച് 23 മുതൽ ഏപ്രിൽ 6 വരെയായിരിക്കും. എന്നാൽ, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾക്ക് 2026 ഏപ്രിൽ 13-ന് ക്ലാസുകൾ പുനരാരംഭിക്കും. ഈ സ്കൂളുകളിൽ അധ്യയന വർഷം 2026 ജൂൺ 26-ന് അവസാനിക്കും.

Related Posts