Your Image Description Your Image Description

ദാരിബ് ടോൾ ഗേറ്റുകളിൽ ടോൾ ഒഴിവാക്കാനായി ഗേറ്റിന് മുന്നിൽ അനാവശ്യമായി വാഹനം നിർത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ നിയമവിരുദ്ധമായി വാഹനം നിർത്തുന്നത് 500 ദിർഹം പിഴ ചുമത്തുന്ന കുറ്റമാണെന്ന് വ്യക്തമാക്കി.

ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിൽ ദാരിബ് ടോൾ ഗേറ്റ് കടക്കുന്നതിന് തൊട്ടുമുൻപ് ഒട്ടേറെ പേർ അവരുടെ വാഹനങ്ങൾ നിർത്തുന്നത് കാണാം. ടോൾ ഇല്ലാത്ത സമയം വരുന്നതുവരെ ഇവർ കാത്തുനിൽക്കുകയായിരുന്നു. ഈ പ്രവണത റോഡിലെ ഗതാഗതത്തെ തടസ്സപ്പെടുത്തുകയും മറ്റ് യാത്രക്കാർക്ക് അപകടമുണ്ടാക്കുകയും ചെയ്യുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *