Your Image Description Your Image Description

ട്രാഫിക്​ പിഴയിൽ 30 മുതൽ 70 ശതമാനം വരെ ഇളവ്​ വാഗ്ദാനം ചെയ്ത്​​ സമൂഹ മാധ്യമങ്ങളിൽ ക്യാമ്പയ്​ൻ നടത്തിവന്ന തട്ടിപ്പു സംഘത്തെ ദുബൈ പൊലീസ്​ പിടികൂടി. ക്രിമിനൽ ഇൻവെസ്റ്റിഗേഷന്‍റെ ജനറൽ ഡിപാർട്ട്​മെന്‍റിന്​ കീഴിലുള്ള തട്ടിപ്പുവിരുദ്ധ കേന്ദ്രം നടത്തിയ അന്വേഷണത്തിലാണ്​ പ്രതികൾ വലയിലായത്​. അനൗദ്യോഗിക മാർഗങ്ങളിലൂടെ ട്രാഫിക്​ പിഴകളിൽ ഇളവ്​ നേടിത്തരാമെന്ന്​ ഉറപ്പുനൽകിയായിരുന്നു തട്ടിപ്പ്​.

ട്രാഫിക്​ ഇളവ്​ തേടുന്നവർക്ക്​ മോഷ്ടിച്ച ബാങ്ക്​ കാർഡ്​ വിവരങ്ങൾ ഉപയോഗിച്ച്​ ​ മുഴുവൻ തുകയും അടക്കുകയും ഇരകളിൽ നിന്ന്​ പിഴത്തുകയുടെ പകുതി ക്യാഷ്​ ആയി വാങ്ങുകയുമാണ്​ ചെയ്യുക​. സൈബർ തട്ടിപ്പിലൂടെ ചോർത്തിയും നിയമവിരുദ്ധ​ മാർഗങ്ങളിൽ നിന്ന്​ വാങ്ങിയുമാണ്​ ക്രെഡിറ്റ്​ കാർഡ്​ വിവരങ്ങൾ തട്ടിപ്പുസംഘം ശേഖരിച്ചിരുന്നതെന്ന്​ അന്വേഷണത്തിൽ കണ്ടെത്തി.

Related Posts