Your Image Description Your Image Description

ജിദ്ദ തുറമുഖം വഴി കടത്താൻ ശ്രമിച്ച വൻ ലഹരിമരുന്ന് ശേഖരം സൗദി സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പിടികൂടി. ഫർണിച്ചറുകളിൽ (വാർഡ്രോബുകൾ) വിദഗ്ധമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 7,32,015 ലഹരി ഗുളികകളാണ് അധികൃതർ കണ്ടെത്തിയത്.

സുരക്ഷാ സാങ്കേതികവിദ്യയുടെയും പൊലീസ് നായ്ക്കളുടെയും സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് ശേഖരം കണ്ടെത്താനായത്. ഈ ലഹരിമരുന്ന് ശേഖരം സൗദിയിൽ സ്വീകരിച്ച നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വക്താവ് ഹമൂദ് അല്‍ഹര്‍ബി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *