Your Image Description Your Image Description

ചൈനയും റഷ്യയും ജപ്പാൻ കടലിൽ സംയുക്ത നാവിക അഭ്യാസങ്ങൾ ആരംഭിച്ചു. യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യക്കുമേൽ പാശ്ചാത്യ ഉപരോധം ഏർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ ചൈനീസ്-റഷ്യൻ സർക്കാറുകൾ ബന്ധം കൂടുതൽ ആഴത്തിലാക്കിയിട്ടുണ്ട്.

റഷ്യൻ തുറമുഖമായ ​​​േവ്ലാഡിവോസ്റ്റോക്കിനു സമീപമുള്ള ജലാശയങ്ങളിലാണ് സംയുക്ത കടൽ അഭ്യാസം ആരംഭിച്ചതെന്നും ഇത് മൂന്ന് ദിവസം നീണ്ടുനിൽക്കുമെന്നും ചൈനയുടെ ദേശീയ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇരുപക്ഷവും സംയുക്ത അന്തർവാഹിനി വിരുദ്ധ, വ്യോമ പ്രതിരോധ, മിസൈൽ വിരുദ്ധ പ്രവർത്തനങ്ങൾ, സമുദ്ര പോരാട്ടം എന്നിവ ഈ ദിവസങ്ങളിൽ നടത്തും.

Related Posts