Your Image Description Your Image Description

ഗ​സ്സ​യിൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്​ സ​ഹാ​യ​വു​മാ​യി യു.​എ.​ഇ​യു​ടെ ക​പ്പ​ൽ അ​ഷ്​​ദോ​ദ്​ തു​റ​മു​ഖ​ത്തെ​ത്തി. യു.​എ.​ഇ പ്ര​ഖ്യാ​പി​ച്ച ഷി​വ​ർ​ലെ​സ്​ നൈ​റ്റ്​ 3 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ 2,500ട​ൺ വ​സ്തു​ക്ക​ളു​മാ​യി ക​പ്പ​ൽ ന​ങ്കൂ​ര​മി​ട്ട​ത്. ആ​യി​ര​ക്ക​ണ​ക്കി​ന്​ സാ​ധാ​ര​ണ​ക്ക​ാ​ർക്കായി ഗ​സ്സ​യി​ൽ വെ​ള്ളം, ഭ​ക്ഷ​ണം, മ​രു​ന്നു​ക​ൾ എ​ന്നി​വ​യ​ട​ക്കം ആ​വ​ശ്യ വ​സ്തു​ക്ക​ർ ല​ഭി​ക്കാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ യു.​എ.​ഇ​യു​ടെ ഇ​ട​പെ​ട​ൽ. ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ, മാ​വ്, ഈ​ത്ത​പ്പ​ഴം, പാ​ൽ, ചാ​യ​പ്പൊ​ടി എ​ന്നി​ങ്ങ​നെ വ​സ്​​തു​ക്ക​ൾ ഇ​തി​ലു​ണ്ട്.

അ​തി​നി​ടെ, ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന ഗ​സ്സ​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് യു.​എ.​ഇ 12 ട​ൺ മ​രു​ന്നു​ക​ൾ എ​ത്തി​ച്ചു. റാ​സ​ൽ​ഖൈ​മ​യി​ലെ ജു​ൾ​ഫാ​ർ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് ആ​ണ് ഇ​ത്ര​യും മ​രു​ന്നു​ക​ൾ ഗ​സ​യി​ലെ​ത്തി​ച്ച​ത്. ഗ​സ്സ​ക്കാ​യി യു.​എ.​ഇ തു​ട​രു​ന്ന ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ് മ​രു​ന്നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഇ​ല്ലാ​തെ വ​ല​യു​ന്ന ഗ​സ്സ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് 12 ട​ൺ മ​രു​ന്നു​ക​ൾ എ​ത്തി​ച്ച​ത്. ഇ​സ്രാ​യേ​ൽ ബോം​ബി​ട്ട് ത​ക​ർ​ത്ത ഗ​സ്സ​യു​ടെ ആ​രോ​ഗ്യ​മേ​ഖ​ല​ക്ക് കൈ​ത്താ​ങ്ങാ​കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ളും വേ​ദ​ന​സം​ഹാ​രി​ക​ളും പ​രി​ക്കേ​റ്റ​വ​രു​ടെ ച​ർ​മ ചി​കി​ൽ​സ​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും ഗ​സ്സ​യി​ലേ​ക്ക് അ​യ​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts