Your Image Description Your Image Description

ഖരീഫ് സീസണിലെത്തുന്നവർ ബീച്ചിലെ പാറക്കെട്ടുകളും മറ്റ് അപകടം നിറഞ്ഞ സ്ഥലങ്ങളും സന്ദർശിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസിന്‍റെ (ആർ‌.ഒ.പി) മുന്നറിയിപ്പ്. ദോഫാറിന്റെ ഭൂപ്രകൃതിയിൽ മറഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് പ്രക്ഷുബ്ധമായ കടലിന്‍റെ വിഡിയോ ക്ലിപ്പ് പങ്കിട്ടുകൊണ്ടാണ് ആർ‌.ഒ.പി മുന്നറിയിപ്പ് നൽകിയത്.

പാറകളുടെ അരികുകളിൽ പോകുന്നത് സഞ്ചാരികൾ ഒഴിവാക്കണം. തിരമാലകൾ ശാന്തമായി തോന്നിയാലും, ഒഴുകി പോകാൻ സാധ്യതയുണ്ട്. സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നും ആർ.ഒ.പി അറിയിച്ചു. ഖാരിഫ് സീസണിൽ ബീച്ചിൽ സഞ്ചാരികൾ വർധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയത്.

Related Posts