Your Image Description Your Image Description

മൈ​ന​ക​ളെ​ക്കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ് ഖ​ത്ത​ർ. വി​ള​ക​ൾ ന​ശി​പ്പി​ച്ചും, മ​റ്റു പ​ക്ഷി​ക​ളെ ആ​​ക്ര​മി​ച്ചും രാ​ജ്യ​ത്തി​ന്റെ സ്വാ​ഭാ​വി​ക പ​രി​സ്ഥി​തി​ക്ക് ആ​ഘാ​ത​മാ​യി മാ​റി​യ മൈ​ന​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യാ​ണ് ഖ​ത്ത​ർ പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം സ്വീ​ക​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ഏ​ക​ദേ​ശം 35,838 മൈ​ന​ക​ളെ പി​ടി​കൂ​ടി​യ​താ​യി പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന വി​ഭാ​ഗം അ​റി​യി​ച്ചു. ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ജൂ​ൺ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മാ​ത്രം 9416 പ​ക്ഷി​ക​ളെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി കു​ടി​യേ​റി​യ​വ​ർ, തി​രി​ച്ചു​പോ​കു​ന്നി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ഖ​ത്ത​റി​ന്റെ പ​രി​സ്ഥി​തി​ക്കു​ത​ന്നെ മു​റി​വേ​ൽ​പി​ക്കും​വി​ധം വ​ള​ർ​ന്ന​തോ​ടെ​യാ​ണ് മ​ന്ത്രാ​ല​യം രം​ഗ​ത്തി​റ​ങ്ങി​യ​ത്.

Related Posts