Your Image Description Your Image Description

ദി​വ​സ​വു​മെ​ത്തു​ന്ന കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്റെ മു​ന്ന​റി​യി​പ്പു​ക​ൾ പ്ര​കാ​രം ഓ​രോ ദി​ന​വും അ​ന്ത​രീ​ക്ഷ താ​പ​നി​ല മു​ക​ളി​ലേ​ക്കാ​ണ് കു​തി​ക്കു​ന്ന​ത്.ഒ​പ്പം, പൊ​ടി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പു​ക​ളും വ​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​രു​മെ​ന്നും വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്റെ മു​ന്ന​റി​യി​പ്പും കാ​ലാ​വ​സ്ഥ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. കാ​റ്റി​നെ തു​ട​ർ​ന്ന് പൊ​ടി​പ​ട​ല​ങ്ങ​ൾ ഉ​യ​രു​മെ​ന്നും ദൂ​ര​ക്കാ​ഴ്ച കു​റ​യു​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു.

രാ​ജ്യ​ത്ത് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ ചൂ​ട് റി​പ്പോ​ർ​ട്ട് ചെ​യ്തു. വെ​ള്ളി​യാ​ഴ്ച ദോ​ഹ​യി​ല്‍ ഉ​യ​ർ​ന്ന താ​പ​നി​ല 43 ഡി​ഗ്രി സെ​ല്‍ഷ്യ​സ് വ​രെ അ​നു​ഭ​വ​പ്പെ​ട്ട​താ​യി ഖ​ത്ത​ർ കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ടു​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ടു. അ​ൽ വ​ക്റ (420), മി​സ​ഈ​ദ് (430), അ​ൽ​ഖോ​ർ (400), അ​ബു​സം​റ (360), മീ​സൈ​മീ​ർ (430) എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ അ​ന്ത​രീ​ക്ഷ താ​പ​നി​ല.ജ​ന​ങ്ങ​ൾ ചൂ​ടേ​റി​യ കാ​ലാ​വ​സ്ഥ​യെ പ്ര​തി​രോ​ധി​ക്കാ​നാ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts