Your Image Description Your Image Description

ഖ​ത്ത​റി​ൽ അ​ഞ്ചു മാസ​ത്തി​ലേ​റെ നീ​ണ്ടു നി​ന്ന ക്രൂ​സ് വി​നോ​ദ സ​ഞ്ചാ​ര സീ​സ​ൺ സ​മാ​പി​ച്ച​പ്പോൾ എത്തിയ ക​പ്പ​ലു​ക​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും എണ്ണത്തിൽ റെ​ക്കോ​ഡ്. ന​വം​ബ​ർ ആ​ദ്യ വാ​ര​ത്തി​ൽ ആ​രം​ഭി​ച്ച ക്രൂ​സ് സീ​സ​ണി​ൽ ഇ​ത്ത​വ​ണ 87 ക​പ്പ​ലു​ക​ളി​ലാ​യി 3.96 ല​ക്ഷം യാ​ത്ര​ക്കാ​ർ ഖ​ത്ത​റി​ലെ​ത്തി. മു​ൻ സീ​സ​ണി​നെ അ​പേ​ക്ഷി​ച്ച് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ അ​ഞ്ചു ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടായി. ക​പ്പ​ലു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 19 ശ​ത​മാ​ന​വും വ​ർ​ധ​ന​യു​ണ്ട്.

മ​വാ​നി ഖ​ത്ത​റാണ് ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ടത്. ലോ​ക​ത്തെ പ്ര​മു​ഖ ആ​ഡം​ബ​ര ക​പ്പ​ലു​ക​ളെ​ല്ലാം ഇ​ത്ത​വ​ണ ഖ​ത്ത​ര്‍ തീ​ര​ത്ത് എ​ത്തി​യി​രു​ന്നു. മെ​യി​ൻ ഷീ​ഫ് 4, എം.​എ​സ്.​സി യൂറി​ബി​യ, എ​ഐഡിഎ പ്രൈമ, കോ​സ്റ്റ സ്മെ​റാ​ൾ​ഡ, സെ​ല​സ്റ്റി​യ​ൽ ജേ​ർണി എ​ന്നീ അ​ത്യാ​ഡം​ബ​ര ക​പ്പ​ലു​ക​ൾ ​ഇതിലുൾപ്പെടും. 1800 സ​ഞ്ചാ​രി​ക​ളു​മാ​യി ഈ ​മാ​സം പന്ത്രണ്ടിനെ​ത്തി​യ നോ​ര്‍വീ​ജി​യ​ന്‍ സ്കൈ ​ആ​ണ് അ​വ​സാ​ന​മെ​ത്തി​യ വ​മ്പ​ന്‍ ക​പ്പ​ല്‍.ക്രൂ​സ് വിനോദ സഞ്ചാരമേഖലയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വലിയ മുന്നേറ്റമാണ് ഖത്തര്‍ കൈവരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts