Your Image Description Your Image Description

അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി അ​ൽ റ​യ്യാ​ൻ റോ​ഡി​ലെ എ​ക്സി​റ്റ് 5ൽ ​അ​ൽ റ​യ്യാ​ൻ ഇ​ന്റ​ർ​ചേ​ഞ്ചി​ലേ​ക്ക് പോ​കു​ന്ന ഭാ​ഗം താ​ൽ​ക്കാ​ലി​ക​മാ​യി റോ​ഡ് അ​ട​ച്ചി​ടു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​മാ​യ അ​ഷ്ഗാ​ൽ പ്ര​ഖ്യാ​പി​ച്ചു.ജൂ​ലൈ 5, 6, 7 തീ​യ​തി​ക​ളി​ൽ പു​ല​ർ​ച്ച 12 മു​ത​ൽ അ​ഞ്ചു​വ​രെ റോ​ഡ് അ​ട​ച്ചി​ടും.

സു​ഗ​മ​മാ​യ ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് അ​ട​ച്ചി​ട​ൽ സ​മ​യ​ത്ത് മ​റ്റു വ​ഴി​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് അ​ഷ്ഗാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. റോ​ഡ് സു​ര​ക്ഷ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത്. എ​ല്ലാ​വ​രും നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​ഷ്ഗാ​ൽ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts