Your Image Description Your Image Description

ദുബായിലെ പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈനും ദുബായ് ഡ്യൂട്ടി ഫ്രീയും ക്രിപ്‌റ്റോ കറൻസി പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിനായി ക്രിപ്റ്റോ.കോമുമായി കരാറിൽ ഒപ്പിട്ടു. അടുത്ത വർഷം മുതൽ ടിക്കറ്റുകൾക്കും ഷോപ്പിങ്ങിനും ഡിജിറ്റൽ കറൻസി ഉപയോഗിച്ച് പണമടയ്ക്കാൻ യാത്രക്കാർക്ക് സാധിക്കും.

പുതിയ തലമുറയിലെ സാങ്കേതികവിദ്യ ഇഷ്ടപ്പെടുന്ന ഉപയോക്താക്കളെ ആകർഷിക്കാനും അവർക്ക് കൂടുതൽ സൗകര്യങ്ങൾ നൽകാനും ഈ നീക്കം സഹായിക്കുമെന്ന് എമിറേറ്റ്സിന്റെ ഡപ്യൂട്ടി പ്രസിഡന്റും ചീഫ് കൊമേഴ്സ്യൽ ഓഫിസറുമായ അദ്‌നാൻ കാസിം പറഞ്ഞു. ദുബായ് ഡ്യൂട്ടി ഫ്രീക്ക് വേണ്ടി മാനേജിങ് ഡയറക്ടർ രമേഷ് സിദാംബിയും കരാറിൽ ഒപ്പിട്ടു. ഈ നീക്കം യാത്രാനുഭവം മെച്ചപ്പെടുത്തുമെന്നും പുരോഗമനപരമായ കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു.

 

Related Posts