Your Image Description Your Image Description

കുവൈത്തിൽ വിവിധ കമ്പനികളിൽ നിന്ന് കൈകൂലി വാങ്ങി വൻ അഴിമതി നടത്തിയ സഹകരണ സംഘം ജീവനക്കാർ പിടിയിൽ. സഹകരണ സംഘങ്ങളുടെ യൂനിയൻ അംഗങ്ങൾ, ഡയറക്ടർ ബോർഡ് അംഗം, വാണിജ്യ കമ്പനികൾ, ബ്രോക്കർമാരും ജീവനക്കാരും ഉൾപ്പെടുന്ന വൻ സംഘമാണ് ആഭ്യന്തര മന്ത്രാലയം പിടിയിലായത്.

കമ്പനികളിൽ നിന്ന് കൈക്കൂലി സ്വീകരിച്ച് ചട്ടങ്ങൾ ലംഘിച്ച് സഹകരണ സംഘങ്ങൾക്കുള്ളിൽ ഉൽപ്പന്നങ്ങൾ കൈമാറുന്നതിനും മുൻഗണന നൽകുന്നതിലും ഇവർ പങ്കാളികളായിരുന്നു. ഇതിന് കൃത്യമായ തെളിവുകൾ അന്വേഷണത്തിൽ കണ്ടെത്തിയതായി മന്ത്രാലയം പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. പണം കൊണ്ടുപോകുന്നതിനും വിതരണം ചെയ്യുന്നതിനും ചുമതലപ്പെടുത്തിയിരുന്ന ബ്രോക്കർമാരും അറസ്റ്റിലായി.

Related Posts