Your Image Description Your Image Description

കുവൈത്തിൽ സ​മൂ​ഹ​ത്തി​ൽ ഭി​ന്ന​ത ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ നി​ന്ദ്യ​മാ​യ ഉ​ള്ള​ട​ക്കം അ​ട​ങ്ങി​യ വി​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തി​ന് ഒ​രു പൗ​ര​നെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പി​ടി​യി​ലാ​യ വ്യ​ക്തി പു​റ​ത്തു​വി​ട്ട വി​ഡി​യോ മ​നഃ​പൂ​ർ​വ്വം ഒ​രു വി​ഭാ​ഗ​ത്തെ ല​ക്ഷ്യം വെ​ച്ചു​ള്ള​താ​യി​രു​ന്നു.

അ​വ​ഹേ​ള​ന​വും പ​രി​ഹാ​സ​വും വി​ഡി​യോ ക്ലി​പ്പി​ൽ അ​ട​ങ്ങി​യ​താ​യും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ദേ​ശീ​യ ഐ​ക്യ​ത്തെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​യാ​ണ് ഇ​തി​നെ ക​ണ​ക്കാ​ക്കു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ൾ ഓ​ൺ​ലൈ​നി​ൽ പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ അ​ധി​കാ​രി​ക​ൾ വേ​ഗ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *