Your Image Description Your Image Description

കുവൈത്തിൽ വിസിറ്റ് വീസകൾ ഇനി ഓൺലൈനിൽ അപേക്ഷിക്കാം. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ നാല് ഇനം സന്ദർശക വീസകൾക്കായാണ് പുതിയ ഇ-സംവിധാനം ആരംഭിച്ചത്.സന്ദർശക വീസയിൽ കുടുംബങ്ങളെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന കുവൈത്തിലെ താമസക്കാര്‍ക്കും ടൂറിസം, ബിസിനസ്, ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി രാജ്യത്തേക്ക് എത്തുന്ന സന്ദര്‍ശകര്‍ക്കും ഇനി ഓൺലൈനിൽ വീസയ്ക്ക് അപേക്ഷ നൽകാം.

ഡിജിറ്റല്‍ സൗകര്യങ്ങള്‍ നവീകരിക്കാനും, നിക്ഷേപങ്ങളും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്ന പ്രാദേശിക കേന്ദ്രമെന്ന നിലയില്‍ കുവൈത്തിന്റെ സ്ഥാനം ശക്തിപ്പെടുത്താനുമുള്ള നീക്കത്തിന്റെ ഭാഗമാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts