Your Image Description Your Image Description

കുവൈത്തിൽ ഹവല്ലിയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ നാല്പതു വയസ്സ് തോന്നിക്കുന്ന പ്രവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹവല്ലിയിലെ ബ്ലോക്ക് 1 ലെ കെട്ടിട ഗാർഡ് അബോധാവസ്ഥയിൽ ഒരു മനുഷ്യനെ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു.

പൊലീസും അടിയന്തര മെഡിക്കൽ സംഘവും ഉടൻ തന്നെ സ്ഥലത്തെത്തി. കെട്ടിടത്തിന്‍റെ സ്റ്റെയർകേസ് റെയിലിംഗിൽ കയർകെട്ടി തൂങ്ങിമരിച്ചതാണെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവത്തില്‍ അധികൃതർ അന്വേഷണം ആരംഭിച്ചു. മരിച്ചയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

Related Posts