Your Image Description Your Image Description

കുവൈത്തിൽ ഗാർഹിക തൊഴിലാളികൾ യാത്ര ചെയ്യുന്നതിന് മുമ്പ് ‘സഹ്ൽ’ ആപ്ലിക്കേഷൻ വഴി എക്‌സിറ്റ് പെർമിറ്റ് നേടണമെന്ന സമൂഹ മാധ്യമ പ്രചാരണം നിഷേധിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം). അത്തരമൊരു ആവശ്യകത നിലവിലില്ലെന്നും ‘സഹ്ൽ’ ആപ്പ് വഴി സ്‌പോൺസർമാർ ഗാർഹിക തൊഴിലാളികൾക്കും എക്‌സിറ്റ് പെർമിറ്റ് നൽകണമെന്ന അവകാശവാദങ്ങൾ പൂർണമായും തെറ്റാണെന്നും അതോറിറ്റി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

സഹ്ൽ ആപ്പിലെ പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ സെക്ഷനിൽ യാത്രാ തീയതി വ്യക്തമാക്കിയും സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്തും എക്‌സിറ്റ് പെർമിറ്റ് നൽകണമെന്നായിരുന്നു പ്രചാരണം.ഗാർഹിക തൊഴിലാളികൾക്കുള്ള എക്‌സിറ്റ് പെർമിറ്റുകൾ സംബന്ധിച്ച് ഒരു ഔദ്യോഗിക നടപടിക്രമവും ആരംഭിച്ചിട്ടില്ലെന്നും പ്രഖ്യാപിച്ചിട്ടില്ലെന്നും പിഎഎം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts