Your Image Description Your Image Description

കുവൈത്തിലേക്കുള്ള വിസ അപേക്ഷ ഇനി പുതിയ പോർട്ടൽ വഴി ഓൺലൈനായി നൽകാം. https://kuwaitvisa.moi.gov.kw. എന്ന കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഇലക്ട്രോണിക് പ്ലാറ്റ് ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്. വ്യക്തികൾക്ക് വിവിധ ഇവിസകൾക്ക് അപേക്ഷിക്കാനും അപേക്ഷാ നില ട്രാക്ക് ചെയ്യാനും വിസ വിവരങ്ങൾ പരിശോധിക്കാനും ഇമിഗ്രേഷനുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ നേടാനും പോർട്ടൽ വഴി സാധിക്കും.

‘കുവൈത്ത് വിസ’ പ്ലാറ്റ് ഫോം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഫസ്റ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽയൂസഫിന്റെ നിർദേശപ്രകാരം, ആഭ്യന്തര മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ-അദ്‌വാനിയുടെ മേൽനോട്ടത്തിലാണ് നടപടി.

Related Posts